മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നു നടി പാര്‍വതി പറഞ്ഞു. ഇതു രണ്ടാം തവണയാണ് പാര്‍വതിയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രമാണ് പാര്‍വതിയെ വീണ്ടും പുരസ്കാരത്തിന് അര്‍ഹയാക്കിയത്. പുരസ്കാരത്തിന്റെ നിറവില്‍ സംവിധായകന്‍ രജേഷ് പിള്ളയേയും താരം സ്മരിക്കുന്നുണ്ട്. നമ്മുടെ വര്‍ക്ക് സ്പേസില്‍ മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ തന്നെയാണെന്നും പാര്‍വതി പറഞ്ഞു.