സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. അതേസമയം ഫാദര്‍ ജോസ് പുതൃക്കയിലിന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഹര്‍ജി പരിഗണിക്കുന്നത് കോടതി ഏഴാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.