മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പോലീസിന് നേരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊലപാതകം നടന്ന് ഇത്രദിവസം പിന്നിട്ടിട്ടും കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. അന്വേഷണം സംബന്ധിച്ച് സർക്കാരിന്റെയും സിബിഐയുടെയും വിശദീകരണം കേൾക്കാനായി മാർച്ച് ആറിന് കേസ് വീണ്ടും പരിഗണിക്കും.