അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്.മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ അല്ലി ആവശ്യപ്പെട്ടു. മകന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്നും അല്ലി പറഞ്ഞു.