കണ്ണൂർ ശുഹൈബ് വധക്കേസിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുയരുമ്പോൾ കൊലപാതകത്തെ ന്യായീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റായ സികെ ഗുപ്തനാണ് ശുഹൈബിനെ ഗുണ്ടയെന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.