India gets access to strategic Oman port Duqm for military use, Chabahar-Gwadar in sight
ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് പര്യടനം. യുഎഇയും ഒമാനും സന്ദര്‍ശിച്ച മോദി നിര്‍ണായകമായ ചില കരാറുകള്‍ ഒപ്പുവച്ചുവെന്നാണ് വിവരം. ഇതാകട്ടെ, ഗള്‍ഫ് മേഖലയില്‍ ചൈനയും പാകിസ്താനും നടത്തുന്ന ഇടപെടലുകള്‍ക്ക് കനത്ത തിരിച്ചടിയുമാകും. ഗള്‍ഫ് മേഖല വഴി ലോകത്തിന്റെ വിവിധ ഭാഗത്തേക്ക് കുതിക്കാനും ഇന്ത്യന്‍ സൈന്യത്തിന് പ്രദേശങ്ങള്‍ ഉപയോഗപ്പെടുത്താനും സാധിക്കുന്ന വിധമുള്ള കരാറുകള്‍ മോദി ഒപ്പുവച്ചു. ഒമാനിലെ തന്ത്രപ്രധാനമായ ദുഖും തുറമുഖം ഇന്ത്യന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ ഇനി സാധിക്കും.