നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവുകളുടേയും രേഖകളുടേയും പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. പോലീസ് കണ്ടെടുത്ത ദൃശ്യങ്ങള്‍ അടക്കം കൈമാറണം എന്നതാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.എന്തായാലും തെളിവുകളുടെ പട്ടിക ദിലീപിന് കൈമാറാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 2 ന് പ്രോസിക്യൂഷന്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒഴികെയുള്ളവയുടെ പകര്‍പ്പുകളും നല്‍കും.