മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് പുതിയ ലുക്കിലെത്തി ഞെട്ടിച്ചിരുന്നു. മൂന്ന് കാലഘട്ടത്തിലുള്ള ഒടിയന്‍ മാണിക്യന്‍ എന്ന പേരിലുള്ള കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.മോഹന്‍ലാലിനൊപ്പം സിനിമയില്‍ മഞ്ജു വാര്യരും മൂന്ന് ഗെറ്റപ്പിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിത പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രകാശ് രാജും മൂന്ന് ലുക്കിലെത്തുമെന്നാണ് പറയുന്നത്.ഒടിയനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രകാശ് രാജുമുണ്ട്. മോഹന്‍ലാലിനെയും മഞ്ജു വാര്യരെ പോലെയും പ്രകാശ് രാജിന്റെ കഥാപാത്രവും മൂന്ന് വ്യത്യസ്ത ലുക്കിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.ഒടിയന്‍ മാണിക്യന്‍ എന്ന വേഷത്തിലാണ് മോഹന്‍ലാല്‍ ഒടിയനില്‍ അഭിനയിക്കുന്നത്. ഒപ്പം രാവൂണ്ണി എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്.
Prakash Raj To Play roles 3 different get ups for the highly anticipated mohanlal movie Odiyan