ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി ടാക്‌സിയില്‍ കറങ്ങിയ ശേഷം മുങ്ങിയ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് നിന്ന് ടാക്‌സി വിളിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ട യുവതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. രക്ഷപ്പെടാനുള്ള യുവതിയുടെ നീക്കം പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ പൊളിഞ്ഞു. ഒടുവില്‍ കുറ്റം സമ്മതിച്ച യുവതി മറ്റൊരു കേസിലും ഉള്‍പ്പെട്ടിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജയസൂര്യയെ മാത്രമല്ല, ജയറാമിനെയും അറിയാമെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്...കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ നിന്നാണ് യുവതി ടാക്‌സി വിളിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിക്കൊപ്പം രണ്ട് കുട്ടികളുമുണ്ടായിരുന്നു.തിങ്കളാഴ്ച രാവിലെ എറണാകുളത്ത് എത്തി. അപ്പോഴാണ് ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജയറാമിന്റെ വീട്ടിലെത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു.എങ്കിലും യുവതി മടങ്ങാന്‍ തയ്യാറായില്ല. എട്ടുമണിയായപ്പോള്‍ ജയറാം വന്ന് കാര്യം തിരക്കി. പരിചയമില്ലാത്തതിനാല്‍ പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ പണം വാങ്ങാനാണ് ജയറാമിന്റെ വീട്ടില്‍ പോയതെന്നാണ് യുവതി ഡ്രൈവറോട് പറഞ്ഞത്.