ധർമജൻ മദ്യപാനം നിർത്തി, കാരണം ദിലീപ് | filmibeat Malayalam

Filmibeat Malayalam 2018-01-22

Views 4

സ്വാഭാവിക കോമഡിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ഒരു താരമാണ് ധർമജൻ ബോൽഗാട്ടി. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ധർമജന്റെ ഫാൻസ് ലിസ്റ്റിൽ ഉണ്ട്. എന്നാൽ ധർമജൻ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം തന്റെ പ്രേഷകരുടെ മുന്നിൽ വെളിപ്പെടുത്തിരിക്കുകയാണ്. കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് അവതാരകനായെത്തുന്ന ജെബി ജംഗ്ഷനിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.താൻ മദ്യപാനം അവസാനിപ്പിച്ചുവെന്നാണ് പ്രേക്ഷകരെ സാക്ഷിയാക്കി ധർമ്മജൻ പറഞ്ഞത്. അതിനു പിന്നിൽ ഒരു വ്യക്തിയുണ്ടെന്നും വെളിപ്പെടുത്തി. വളരെ അഭിമാനത്തോടെയാണ് ആ വ്യക്തിയുടെ പേരും ഉണ്ടായ സംഭവവും ധർമജൻ വെളിപ്പെടുത്തിയത്.മദ്യാപാനം നിർത്താൻ കാരണം ദിലീപാണെന്നു ധർമജൻ തുറന്നു പറഞ്ഞു. ദിലീപേട്ടന്റെ ജീവിതത്തിൽ കുറച്ചു നാളുകൾക്ക് മുൻപ് സംഭവിച്ച പ്രശ്നങ്ങൾ തന്നെ വല്ലാതെ തളർത്തിയിരുന്നു. ജയിലിൽ പോയത് തന്നെ ഏറെ സങ്കടപ്പെടുത്തിയെന്നും ധർമജൻ പറഞ്ഞു. ദിലീപേട്ടൻ കാരണമാണ് താൻ മദ്യപാനം അവസാനിപ്പിച്ചതെന്നും അതിനു പിന്നിൽ ഒരു സംഭവമുണ്ടെന്നും താരം പറഞ്ഞുദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവസമാണ് താൻ അവസാനമായി മദ്യപിച്ചത്. സന്തോഷം കൊണ്ടാണ് താൻ മദ്യപിച്ചത്. ഒക്ടോബർ 3 ന് വെള്ളമടിച്ചിട്ടാണ് താൻ ജയിൽ പരിസരത്ത് എത്തിയത്. ഇത് ആരും അറിയാതിരിക്കാൻ കൂളിംഗ് ഗ്ലാസ് ധരിച്ചതെന്നും ധർമ്മജൻ ബോൽഗാട്ടി തുറന്ന് സമ്മതിച്ചു.

Share This Video


Download

  
Report form
RELATED VIDEOS