Police against Dileep's demand for the visuals of actress
നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് എട്ടാം പ്രതിയായ ദിലീപും രണ്ടാം പ്രതിയായ മാര്‍ട്ടിനും ഉന്നയിക്കുന്നത്. ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ശക്തമായാണ് പ്രോസിക്യൂഷന്‍ എതിര്‍പ്പ് ഉന്നയിച്ചത്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള പൂര്‍ണമായ രേഖകള്‍ തനിക്ക് ലഭിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഒരു ഹര്‍ജി. നൂറിലേറെ രേഖകള്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് അടക്കം വേണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള ഈ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 22ലേക്ക് മാറ്റിയിരിക്കുകയാണ്.നടിയുടെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിർക്കാനാണ് പോലീസ് തീരുമാനം. നടിയെ അപമാനിക്കാനാണ് ദിലീപ് ശ്രമിക്കുന്നത് എന്നാണ് പ്രോസിക്യൂഷന്‍ ഉയർത്തുന്ന വാദം. ഇരയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് ദിലീപ് നീക്കം നടത്തുന്നത് എന്നും പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കുന്നു. മാര്‍ട്ടിനെ ജയിലില്‍ ചെന്ന് കണ്ട പിതാവ് ആന്റണിയോട് മാര്‍ട്ടന്‍ തുറന്ന് പറഞ്ഞതാണ് ഇക്കാര്യങ്ങളെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നടി ആക്രമിക്കപ്പെട്ടതല്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. ആക്രമണം നടിയും പള്‍സര്‍ സുനിയും നടത്തിയ ഗൂഢാലോചനയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.കേസിലെ യഥാര്‍ത്ഥ പ്രതികളില്‍ പലരും ഇപ്പോഴുള്ളത് സാക്ഷിപ്പട്ടികയില്‍ മാപ്പ് സാക്ഷിയായിട്ടാണെന്നും മാര്‍ട്ടിന്‍ പിതാവിനോട് വെളിപ്പെടുത്തിയതായും മംഗളം വാര്‍ത്തയില്‍ പറയുന്നു.