കർണനിൽ നിന്നും പൃഥ്വിരാജ് ഒഴിവാവാനുള്ള യഥാർത്ഥ കാരണം ഇതാണ് | filmibeat Malayalam

Filmibeat Malayalam 2018-01-16

Views 587

മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷ നല്‍കി പ്രഖ്യാപിച്ച ചിത്രമാണ് ആര്‍ എസ് വിമലിന്റെ കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം പൃഥ്വിരാജും വിമലും ഒന്നിക്കുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ക്ക് വിശ്വാസമുണ്ടായിരുന്നു.എന്നാല്‍ 2018 ന്റെ തുടക്കത്തില്‍ തന്നെ അത് പ്രഖ്യാപിച്ചു, കര്‍ണനില്‍ പൃഥ്വിരാജില്ല!! പകരം തമിഴ് നടന്‍ വിക്രം!!. പൃഥ്വിരാജ് പിന്മാറിയതാണെന്നും വിമല്‍ പുറത്താക്കിയതാണെന്നും ഇരുവരും വഴക്കിലാണ് എന്നുമൊക്കെ ഗോസിപ്പുകള്‍ പ്രചിരിച്ചു. എന്നാല്‍ പൃഥ്വിരാജ് പിന്മാറാനുണ്ടായ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് വിമല്‍ പറയുന്നു.കര്‍ണന് വേണ്ടി ആദ്യം സമീപിച്ച നിര്‍മാതാവ് പിന്മാറിയിരുന്നു. മുപ്പത് കോടിയ്ക്ക് മുകളില്‍ മുതല്‍ മുടക്കാനാകില്ല എന്ന് പറഞ്ഞ് നിര്‍മാതാവ് പിന്മാറിയതോടെ ആകെ വെട്ടിലായി.പിന്നീട് 200 കോടിയ്ക്ക് ചിത്രം നിര്‍മിച്ചോളാം എന്ന് പറഞ്ഞ് യുനൈറ്റഡ് ഫിലിം കിണ്ടം സമീപിച്ചു. ചിത്രം ബോളിവുഡിലും ഒരുക്കണം എന്നായിരുന്നു അവരുടെ ആവശ്യം.

Share This Video


Download

  
Report form
RELATED VIDEOS