സിബിഐ വരും...വരട്ടെ സമരം തുടരും!!!

News60ML 2018-01-15

Views 0

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും


766 ദിവസം പിന്നിടുന്ന സമരത്തിന് സോഷ്യല്‍ മീഡിയയിലൂടെ പൊതുജനം നിരത്തിലിറങ്ങിയപ്പോഴാണ് വിജയം കാണാനായത്.കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പെടെ കണ്‍തുറന്ന് ശ്രീജിത്തിനായി നിലയുറപ്പിച്ചതിന്റെ ഫലമെന്നോളം കേസ് സിബിഐ അന്വേഷിക്കുമെന്ന ഉറപ്പ് ലഭിച്ചതായി എംപിമാരായ കെസി വേണുഗോപാലും ശശിതരൂരും അറിയിച്ചു.കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം ഉറപ്പാക്കിയതെന്നും എംപിമാര് അറിയിച്ചു
എന്നാല്‍ ഉറപ്പുകളിലൊന്നും വിശ്വസിക്കേണ്ടന്ന തിരിച്ചറിവിലാകണം സെക്രട്ടറിയേറ്റ് പടിക്കലുള്ള സമരം അവസാനിപ്പിക്കാന്‍ ശ്രീജിത്തൊരുക്കമല്ല.സിബിഐ അന്വേഷണം തുടങ്ങുംവരെ സമരം തുടരുമെന്ന് ശ്രീജിത്ത് പ്രതികരിച്ചു.സോഷ്യല്‍മീഡിയ കൂട്ടായ്മ റിലേ സമരംമടക്കം പുതിയ മാര്‍ഗ്ഗങ്ങളിലേക്ക് തിരിയാനിരിക്കെയാണ് പ്രതീക്ഷയേകുന്ന പുതിയ വിവരങ്ങള്‍.ഗര്‍വര്‍ണര് പി സദാശിവമടക്കം പ്രശ്‌നത്തിലിടപ്പെട്ടിരുന്നു
2014 മെയ് 19നാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിവ് മരിക്കുന്നത്.കസ്റ്റഡിമരണമാണ് ഇതെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയരുന്നു


CBI will enquire sreejeev's death


kerala

Share This Video


Download

  
Report form
RELATED VIDEOS