Mayaanadhi box office collection in kochi multiplexes.
ക്രിസ്തുമസ് റിലീസിനെത്തി സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നാണ് മായാനദി. ടൊവിനോ തോമസും ഷെശ്വര്യ ലക്ഷമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തിയ സിനിമ പ്രണയം ആസ്പദമാക്കിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. സിനിമയുടെ തുടക്കം പതിയെ ആയിരുന്നെങ്കിലും പിന്നീട് ഒരു കുതിച്ച് ചാട്ടമായിരുന്നു മായാനദി നടത്തിയത്. ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബുവിന്റെ സംവിധാനം ചെയ്ത സിനിമയായിരുന്നു മായാനദി. റോമാന്റിക് ത്രില്ലറായി തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്. ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 22 നായിരുന്നു സിനിമ റിലീസിനെത്തിയത്. മാസ്റ്റര്‍പീസ്, ആട് 2, വിമാനം, ആന അലറലോടലറല്‍ എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കൊപ്പമായിരുന്നതിനാല്‍ തുടക്കം പതിയെയായിരുന്നു. മായാനദി മള്‍ട്ടിപ്ലെക്‌സിലെത്തിയിട്ട് നാല് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. നിലവില്‍ ഒരു ദിവസം പത്ത് ഷോ യാണ് സിനിമയ്ക്ക് കിട്ടുന്നത്.