അമ്മയോടൊപ്പം ശ്രീജിത്ത് ഇന്ന് മുഖ്യമന്ത്രിയെ കാണും | Oneindia Malayalam

Oneindia Malayalam 2018-01-15

Views 122

തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ 766ാം ദിവസവും സമരം തുടരുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മുഖ്യമന്ത്രി തന്നെ നേരിട്ടാണ് ശ്രീജിത്തിനെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 7 മണിക്ക് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അനുജന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം. ശ്രീജിത്തിന് പിന്തുണയുമായി ഞായറാഴ്ച സെക്രട്ടറിയേറ്റ് പടിക്കൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ളവർ എത്തിയിരുന്നു. ദിനംപ്രതി ശ്രീജിത്തിന് പിന്തുണയുമായി എത്തുന്ന ജനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. രാഷ്ട്രീയത്തിന് അധീതമായി ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ എത്തുന്നത് ശ്രദ്ധേയമാണ്.
Chief Minister Pinarayi Vijayan invites Sreejith for a discussion

Share This Video


Download

  
Report form
RELATED VIDEOS