Mammootty's Streetlights to be released in gcc on january 25th
മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം പുതിയ വര്‍ഷത്തില്‍ വലിയ പ്രതീക്ഷകളുമായി തിയറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്. സാധാരണയായി കേരളത്തില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ഗള്‍ഫിലേക്ക് സിനിമ റിലീസ് ചെയ്യാറുള്ളത്. എന്നാല്‍ സ്ട്രീറ്റ്‌ലൈറ്റ്‌സ് കേരളത്തില്‍ ജനുവരി 26 ന് റിലീസ് ചെയ്യുമ്പോള്‍ ഒരു ദിവസം മുമ്പ് ജനുവരി 25 സിനിമ ഗള്‍ഫില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ജനുവരി 26 ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ അതിന് ഒരു ദിവസം മുമ്പായി ജനുവരി 25 ന് സിനിമ ഗള്‍ഫില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില വാര്‍ത്തകളില്‍ പറയുന്നത്. നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കഥ ഒരുക്കുന്നത് ഫവാസ് മുഹമ്മദ് എന്ന നവാഗത എഴുത്തുകാരനാണ്.