ശ്രീജിത്ത് വിഷയത്തിൽ പുതിയ സമരരീതിയുമായി സോഷ്യൽ മീഡിയ | Oneindia Malayalam

Oneindia Malayalam 2018-01-15

Views 189

Social media support for Sreejith is increasing day by day
അനിയന്റെ മരണത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ഒറ്റയാൾ പോരാട്ടം നടത്തിയ ശ്രീജിത്തിനോപ്പം റിലേ നിരാഹാരത്തിനൊരുങ്ങി സോഷ്യൽ മീഡിയ കൂട്ടായ്മ. കൂടാതെ കേസിൽ സിബിഐ അന്വേഷണം വേണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിന് പിന്തുണയുമായി ഞായറാഴ്ച സെക്രട്ടറിയേറ്റ് പടിക്കൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ളവർ എത്തിയിരുന്നു. അനുജന്റെ മരണത്തിന്റെ കാരണക്കാരെ കണ്ടെത്തുന്നതിനു വേണ്ടി കഴിഞ്ഞ രണ്ടു വർഷമായി സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ചലചിത്ര താരങ്ങളായ പൃഥ്വിരാജും പാർവതിയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ ശ്രീജിത്തിന് പിന്തുണ അറിയിച്ചിട്ടുള്ളത്. ശ്രീജിത്ത് ഒറ്റയാൾ പോരാട്ടം തുടങ്ങി 765 ദിവസം പിന്നിടുമ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാകുന്നത്. ദിനംപ്രതി ശ്രീജിത്തിന് പിന്തുണയുമായി എത്തുന്ന ജനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. രാഷ്ട്രീയത്തിന് അധീതമായി ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ എത്തുന്നത് ശ്രദ്ധേയമാണ്.

Share This Video


Download

  
Report form
RELATED VIDEOS