ശ്രീജിത്തിന് വേണ്ടി നീതി ലഭിക്കാന്‍ മില്യണ്‍ മാസ്‌ക് മാര്‍ച്ചുമായി മല്ലുസൈബര്‍ സോള്‍ജിയേഴ്‌സ്
സോഷ്യല്‍ മീഡിയ വഴി ജനശ്രദ്ധയാകര്‍ഷിച്ച വിഷയങ്ങളില്‍ നിരവധി ഇടപെടലുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.അത്തരത്തിലൊന്നായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ച് മാറുന്നു.പൊലീസ് കസ്റ്റഡിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശി ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുക എന്നാവശ്യവുമായി സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം 765 ദിവസം പിന്നിടുന്നു.ട്രോള്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ആണ് മാര്‍ച്ചിനായി അണിനരന്നത്.
സപ്പോര്‍ട്ട് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ്ടാഗ് ക്യാമ്പെയിന്‍ തുടങ്ങിയ ദിനം മുതല്‍ വലിയ ജനപിന്തുണയാണ് ശ്രീജിത്തിന്റെ സമരത്തിന് ലഭിക്കുന്നത്.മില്ല്യണ്‍ മാസ്‌ക്ക് മാര്‍ച്ച് സമാധാന പരമായിരിക്കണമെന്നും ശാന്തമായിരിക്കണമെന്നുമുള്ള അറിയിപ്പും സംഘാടകര്‍ തങ്ങളുടെ പേജിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും സമൂഹത്തില്‍ പല പ്രശ്‌നങ്ങളിലും ഹാക്കിംഗ് ഗ്രൂപ്പായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് രംഗത്തെത്തിയിട്ടുണ്ട്
സോഷ്യല്‍മീഡി വെറും സൈബര്‍ കീബോര്‍ഡ് വിപ്ലവംമാത്രമല്ലെന്ന് തെളിയിച്ചു കൊടുക്കുക എന്നാഹ്വാനം ചെയ്താണ് ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതിഷേധം
.............................
million mask march for sreejith in kerala
kerala