കൊലയാളി ഗെയിം...'Tide Pods Challenge'

News60ML 2018-01-14

Views 21

ടൈഡ് പോഡ് സോഷ്യല്‍മീഡിയ ചലഞ്ച് ജീവനെടുക്കുന്നു


ബ്ലൂവെയിലിനും മറിയത്തിനും ശേഷം വീണ്ടും സോഷ്യല്‍മീഡിയയില്‍ കൗമാരക്കാരെ ലക്ഷ്യം വെച്ച് ഓണ്‍ലൈന്‍ വെല്ലുവിളി ഇത്തവണ ജീവനെടുക്കാന്‍ സോപ്പുപൊടി.ടൈഡ് പോഡ് ചലഞ്ചെന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ വെല്ലുവിളിയേറ്റെടുത്ത് ജീവന്‍ നഷ്ടപ്പെട്ടത് 10 ഓളം പേര്ക്ക്.ടൈഡ് പോഡ് സോപ്പ് ദ്രാവകരൂപത്തില് ചെറിയ പായ്ക്കറ്റുകളിലാക്കിയതാണ് ഇത് വായിലിട്ട് ചവച്ച് തുപ്പുകയും കഴിക്കുകയും ചെയ്യുകയെന്നതാണ് ഈ ചലഞ്ച്.നിറമുള്ള സോപ്പുപൊടി വായിലിച്ച് പതപ്പിച്ച് ശേഷം വീഡിയോയില്‍ പകര്‍ത്തി മറ്റുള്ളവരെ വെല്ലുവിളിക്കുകയാണ് മത്സരം.ഇത് അപകടം ക്ഷണിച്ചുവരുത്തുന്ന കളിയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.2015ല്‍ ഓണ്‍ലൈന്‍ രംഗത്താരംഭിച്ച ഈ ചലഞ്ച് ഇപ്പോഴിതാ വീണ്ടും വൈറലായിരിക്കുകയാണ്. സോപ്പുപൊടി ഉള്ളില്‍ച്ചെന്നതിന്റെ പേരില്‍ ആശുപത്രിയിലെത്തിയ 40ഓളം കേസുകള്‍ അമേരിക്കയിലെ അസോസിയേഷന്‍ ഓഫ് പോയ്സണ്‍ കണ്‍ട്രോള്‍ സെന്റേഴ്സ് ഇക്കൊല്ലം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.എഥനോള്‍, പോളിമറുകള്‍, ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയ അപകടകാരികളായ ഘടകങ്ങള്‍ സോപ്പുപൊടിയിലുണ്ട്. ഇത് വയറ്റിലെത്തിയാല്‍ വയറിളക്കവും ഛര്‍ദിയുമുറപ്പാണ്. അത് ചിലപ്പോള്‍ നിര്‍ജലീകരണത്തിനും മരണത്തിനും കാരണമായേക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Share This Video


Download

  
Report form