ഒടിയനില്‍ മഞ്ജുവിന്റെ കഥാപാത്രം എങ്ങനെ?,ആ രഹസ്യം പുറത്തായി

Filmibeat Malayalam 2018-01-13

Views 1

VA Sreekumar Menon talking about Manju Warrier's character in Odiyan.

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാലിന് മാത്രമല്ല നായികയായി എത്തുന്ന മഞ്ജുവിനും ഒടിയന്‍ വലിയൊരു വെല്ലുവിളിയാണെന്ന് സംവിധായകന്‍ പറയുന്നു. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായി മഞ്ജു വാര്യരുടെ കഥാപാത്രം മാറും. മോഹന്‍ലാലിനോടും പ്രകാശ് രാജിനോടും മത്സരിച്ച് അഭിനയിക്കേണ്ട തരത്തിലുള്ള കഥാപാത്രമാണ് മഞ്ജുവിന് വേണ്ടി മാറ്റി വെച്ചത്. മൂന്ന് വ്യത്യസ്ത ലുക്കുകളിലായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. യഥാക്രമം 20, 35, 50 ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

Share This Video


Download

  
Report form
RELATED VIDEOS