Ranjit Sankar and Jayasurya to team up again for the upcoming movie Oru Marykutty
തിരക്കഥകൃത്തും സംവിധായകനുമായ രഞ്ജിത്ത് ശങ്കര്‍ തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഒന്‍പത് സിനിമകളാണ് ഇതുവരെ രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്നതെങ്കില്‍ അതില്‍ നാല് സിനിമകളിലെ നായകന്‍ ജയസൂര്യയായിരുന്നു. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.സംവിധയാകന്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യാന്‍ പോവുന്ന പുതിയ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഞാന്‍ മേരിക്കുട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയസൂര്യയുമുണ്ടെന്നുള്ള കാര്യം സംവിധായകന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്.ഒരു മേരിക്കുട്ടിയുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പോസ്റ്ററില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു പ്രത്യേകത ഒളിഞ്ഞ് കിടപ്പുണ്ട്. കഴിഞ്ഞ വര്‍ഷം ജയസൂര്യയ്‌ക്കൊപ്പം ചേര്‍ന്ന് രഞ്ജിത്ത് ശങ്കര്‍ പുതിയൊരു സിനിമ വിതരണ കമ്പനി തുടങ്ങിയിരുന്നു.