ഒരു ഹെലികോപ്റ്റർ യാത്ര ഇത്രയേറെ വിവാദമുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മനസിൽപോലും വിചാരിച്ചുകാണില്ല. ഹെലികോപ്റ്റർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്നും പണം അനുവദിച്ചുള്ള ഉത്തരവ് റദ്ദ് ചെയ്തെങ്കിലും പാർട്ടി സമ്മേളനത്തിന് സർക്കാർ ചെലവിൽ ആകാശയാത്ര നടത്തിയതാണ് പിണറായിയെ കുരുക്കിലാക്കിയിരിക്കുന്നത്.സിപിഎമ്മിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സ്ഥിരമായെത്തുന്ന യുവനേതാവാണ് എഎൻ ഷംസീർ. തലശേരിയിലെ നിയമസഭാംഗമായ അദ്ദേഹം റിപ്പബ്ലിക്ക് ചാനലിൽ വരെ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രിയെ ശരിക്കും പ്രതിരോധത്തിലാക്കിയ ഷംസീറിന്റെ റിപ്പബ്ലിക്ക് ചാനലിലെ ചർച്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.എന്നാൽ സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ എഎൻ ഷംസീർ എന്തൊക്കെയോ പറഞ്ഞുകൂട്ടുകയാണ്. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും പ്രതികരണം ആരായാനും ചില ചോദ്യങ്ങൾ ചോദിക്കാനും വിളിച്ചപ്പോൾ മാധ്യമപ്രവർത്തകരെ വിറപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.ഷയത്തിൽ 35 വർഷം സിവിൽ സർവീസിൽ പരിചയസമ്പത്തുള്ള മുൻ ചീഫ് സെക്രട്ടറി പറഞ്ഞതാണ് ശരിയെന്നും, മൂന്നു നാല് വർഷമായി മാധ്യമപ്രവർത്തനം നടത്തുന്ന നിങ്ങൾ പറയുന്നതല്ല ശരിയെന്നുമായിരുന്നു ഷംസീർ ആദ്യം പ്രതികരിച്ചത്. എന്തും ഏതും വിവാദമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നിലവിലെ വിവാദങ്ങൾ. മുഖ്യമന്ത്രി എങ്ങനെ സഞ്ചരിക്കണം, ഏത് ഫയലിൽ ഒപ്പിടണം എന്നെല്ലാം മാധ്യമപ്രവർത്തകർ തീരുമാനിച്ചാൽ ഇവിടെ ഭരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.