ലാവ്‌ലിൻ കേസ് -പിണറായിക്ക് സുപ്രീം കോടതി നോട്ടീസ്

Oneindia Malayalam 2018-01-11

Views 327

എസ്എന്‍സി ലാവ്‍ലിന്‍ കേസില്‍ . മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചു.. സിബിഐ നല്‍കിയ അപ്പീലിലാണ് നോട്ടീസ്. കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും അഭിഭാഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയിരുന്നു.മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.മറ്റ് മൂന്ന് പ്രതികൾ വിചാരണ നേരിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്തു. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. കേസിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു.2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ കെ.ജി.രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS