AKG ഭയപ്പെടുത്തി അക്രമം നടത്തിയ നേതാവ് | Oneindia Malayalam

Oneindia Malayalam 2018-01-10

Views 138

K Sudhakaran against AK Gopalan in Kannur
എകെജിക്കെതിരെ രൂരക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ. കണ്ണൂർ ജില്ലയിൽ ഇന്ന് കാണുന്ന ആക്രമ രാഷ്ട്രീയത്തിന് വഴിയൊരുക്കിയത് എകെ ഗോപാലനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ജനാധിപത്യം തകർക്കാൻ ആദ്യം നേതൃത്വം കൊടുത്ത വ്യക്തിയാണ് എകെജി. ജില്ലാ കോണ്‍ഗ്രസിന്റെ എക്‌സിക്യുട്ടീവ് യോഗം കണ്ണൂരില്‍ ഉദ്ഘാടനംചെയ്യുന്നതിനിടയിലാണ് കെ സുധാകരൻ എകെജിക്കെതിരെ ആഞ്ഞടിച്ചത്.പെരളശ്ശേരിയിലും പരിസരത്തും പാര്‍ട്ടിഗ്രാമമുണ്ടാക്കാനും വീടുകള്‍ ആക്രമിക്കാനും ജനങ്ങളെ ഭയപ്പെടുത്തി അക്രമം നടത്താനും നേതൃത്വംകൊടുത്ത നേതാവാണ് എകെജിയെന്ന് അദ്ദേഹം പറഞ്ഞു.ഒരു രാഷ്ട്രീയനേതാവ് എന്ന നിലയില്‍ എകെജിയെ ബഹുമാനിക്കുന്നു. അതേസമയം അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഒരു ബഹുമാനവും ഇല്ല. സംസ്ഥാനത്ത് സിപിഎം.-സിപിഐ. പോരില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വിടി ബല്‍റാമിനെപ്പോലുള്ള നേതാവിനെ വേട്ടയാടുകയാണെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു.ഒളിവിൽ കഴിയുന്ന കാലത്ത്‌ അഭയം നൽകിയ വീട്ടിലെ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക്‌ ക്ഷണിക്കുന്ന കാര്യത്തിൽ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളിൽ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്‌.

Share This Video


Download

  
Report form
RELATED VIDEOS