Reports says that CPM may consider actress Manju Warrier as candidate from Ernakulam Loksabha seat
അഭിനയിച്ച സിനിമകള്‍ എണ്ണത്തില്‍ വളരെ കുറവായിട്ട് പോലും മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. നടി എന്നതിലുപരി മഞ്ജുവിനോട് ഒരു പ്രത്യേക സ്‌നേഹം സൂക്ഷിക്കുന്നുണ്ട് മലയാളികള്‍. സിനിമാഭിനയിത്തിനുമുപരിയായുള്ള ജീവകാരുണ്യ പ്രവര്‍ത്തികളും മറ്റും മഞ്ജുവിന് മികച്ച ഒരു പ്രതിച്ഛായ കേരളത്തിലുണ്ടാക്കിക്കൊടുത്തിട്ടുണ്ട്.സിനിമാ താരങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് കേരളത്തിലൊരു പുതിയ കാര്യമല്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം നിരവധി സിനിമാക്കാര്‍ രാഷ്ട്രീയ ഗോദയില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയുണ്ടായി.സിനിമാക്കാരായ രാഷ്ട്രീയക്കാരുടെ നിരയിലേക്ക് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറും വരുന്നുവെന്നാണ് മാധ്യമം പുറത്ത് വിട്ടിരിക്കുന്ന വാര്‍ത്ത. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യരെ എറണാകുളത്ത് മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നുവെന്നാണ് മാധ്യമം റിപ്പോര്‍ട്ട്. പൊതുവെ കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള ജില്ലയാണ് എറണാകുളം. എറണാകുളം ലോകസഭാ മണ്ഡലത്തില്‍ കഴിഞ്ഞ അവസാന രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിന്റെ കെവി തോമസിനാണ് വിജയം. 2004ല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സെബാസ്റ്റ്യന്‍ പോള്‍ വിജയിച്ചതാണ് ഇടതുപക്ഷത്തിന്റെ അവസാന ജയം.