AKG Controversy: Civic Chandran supports VT Balram MLA
എകെജിയെ ബാലപീഡകനായ കമ്മി നേതാവെന്ന് വിടി ബല്‍റാം എന്ന ജനപ്രതിനിധി അധിക്ഷേപിച്ച് യാതൊരുവിധ തെളിവുമില്ലാതെയാണ്. എകെജിയുടെ ആത്മകഥയില്‍ പറയുന്ന സുശീലയുമായുണ്ടായിരുന്ന പ്രണയമാണ് പീഡനമായി ബല്‍റാം വളച്ചൊടിച്ചത്. എകെജി ചരിത്രത്തിന് നല്‍കിയ സംവാദങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു വാദം നടക്കുന്നുണ്ട്.അതേസമയം മറ്റൊരു വശത്ത് ചിലര്‍ ബല്‍റാമിന്റെ ആരോപണത്തെ പ്രതിരോധിക്കുന്നത് മഹാത്മാ ഗാന്ധിയുടെ വിവാഹത്തെ ചൂണ്ടിക്കാട്ടിയും ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടേയുമെല്ലാം വ്യക്തി ജീവിതത്തെ അധിക്ഷേപിച്ച് കൊണ്ടാണ്. ഈ പ്രതികരണം ശരിയല്ലെന്നാണ് സിവിക് ചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്. സിവിക് ചന്ദ്രന്റെ വാക്കുകൾ ഇങ്ങനെയാണ്: ഭഗവാൻ മക്രോണി ,ആരാടാ മക്റോണി,നിന്റെ തന്തയാടാ മക്രോണി.. ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു. പിന്നീട് അപൂർവമായി മാത്രമേ കമ്യൂണിസ്റ്റിതർക്ക് പൊതു വർത്തമാനങ്ങളിൽ മുൻകൈ ഉണ്ടായിട്ടുള്ളു. അങ്ങനെയാണ് കോൺഗ്രസുകാർ കമ്യുണിസ്റ്റുകളുടെ ബി ടീമായി മാറിയത്. വേണ്ടത്ര ആലോചിക്കാതെ ,സോഷ്യൽ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച് , ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത്. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായ വ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ല.