അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടുന്നതിനെക്കുറിച്ച് പേളി | filmibeat Malayalam

Filmibeat Malayalam 2018-01-02

Views 1

Pearley Maaney About Casting Couch In Malayalam Movies
അവസരങ്ങള്‍ക്ക് വേണ്ടി സിനിമയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ഭാഷാഭേദമന്യേ സിനിമാ ലോകത്ത് സാധാരണമാണ്. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്ന് തുടങ്ങിയത്. നടി പാര്‍വ്വതിയാണ് മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആദ്യത്തെ വെടി പൊട്ടിച്ചത്. ഇതോടെ പലരും തുറന്ന് പറച്ചിലുകളുമായി രംഗത്ത് വന്നുതുടങ്ങി. സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടുന്നതിനെക്കുറിച്ച് അവതാരകയും നടിയുമായ പേളി മാണിക്കും ചിലത് പറയാനുണ്ട്. കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പേളി മാണി തുറന്ന് സംസാരിച്ചത്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തനിക്ക് കേട്ടറിവ് മാത്രമേ ഉള്ളൂവെന്ന് പേളി പറയുന്നു. അത്തരമൊരു അനുഭവം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. തന്നോടാരും അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടിട്ടുമില്ലെന്ന് പേളി പറയുന്നു. താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ് എങ്കില്‍ അതില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, കഥാപാത്രത്തിന്റെ പ്രധാന്യം അനുസരിച്ചായിരിക്കും അഭിനേതാക്കളെ തെരഞ്ഞെടുക്കുക. സിനിയില്‍ മാത്രമല്ല സ്ത്രീകള്‍ പ്രശ്‌നം നേരിടുന്നത്. മറ്റ് എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. സ്ത്രീയും പുരുഷനും ഒരുമിച്ച് ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം പ്രശ്‌നങ്ങളുണ്ടാകും.

Share This Video


Download

  
Report form
RELATED VIDEOS