New Actress Reveals Malayalam Director's casting couch
സിനിമാമേഖലയില്‍ നിന്ന് നിരവധി വിവാദങ്ങളാണ് ഉയരുന്നത്. ഒന്നിന് പിറകെ ഒന്നായി സിനിമയുടെ പിന്നാമ്പുറങ്ങളിലെ വൃത്തികെട്ട കഥകള്‍ പുറത്തുവരുമ്പോള്‍ പ്രമുഖര്‍ പോലും മൗനം പാലിക്കുന്നു. ഇതൊക്കെ പണ്ട് നടന്നിട്ടുണ്ടാകും ഇപ്പോഴില്ലെന്ന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ താരസംഘടനയായ അമ്മയുടെ അധ്യക്ഷനും പാര്‍ലമെന്റംഗവുമായ ഇന്നസെന്റ് പറഞ്ഞത് വന്‍ വിവാദമായിരുന്നു. ഒഡീഷനില്‍ പങ്കെടുക്കുകയും സിനിമയില്‍ എടുക്കുമെന്ന് വിവരം ലഭിക്കുകയും ചെയ്ത ശേഷമാണ് സംവിധായകന്‍ വീണ്ടും വിളിച്ചതെന്ന് യുവതാരം അനഘ പറയുന്നു. അമ്മയെ രാത്രി വിളിച്ചാണ് മകളെ സിനിമയിലെടുത്ത കാര്യം അറിയിക്കുന്നത്. മംഗളം ചാനലിലെ ഫയര്‍ സോണ്‍ ഫ്രീ സോണ്‍ എന്ന പരിപാടിയിലാണ് അനഘയുടെ വെളിപ്പെടുത്തല്‍. സിനിമയിലെത്തുന്ന നടിമാരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തല്‍.