Reporter, cameraman of news channel hara$$ed by film actor
ഉണ്ണി മുകുന്ദന്‍ വിവാദങ്ങളുടെയും തോഴനാണ്. സിനിമാ സെറ്റുകളില്‍ വില്ലത്തരം കാണിക്കുന്നത് നടന്‍ പതിവാണെന്ന് തോന്നിക്കുന്ന തരത്തിലാണ് കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവരുന്നത്. മാതൃഭൂമിയുടെ വാര്‍ത്താ സംഘത്തെ തടയുകയും വീഡിയോ ദൃശ്യങ്ങള്‍ മായ്ച്ചു കളയിക്കുകയും ചെയ്യിച്ചതായാണ് നടനും സംഘത്തിനും എതിരെയുള്ള ആരോപണം.ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് കഴിഞ്ഞദിവസം മാതൃഭൂമി സംഘത്തിനെതിരെ നടന്‍ കൈയ്യൂക്ക് കാട്ടിയത്.സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.നേരത്തെ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയെന്നും ഉണ്ണി മുകുന്ദനെതിരെ ആരോപണമുണ്ട്. സലാം കാശ്മീര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മേജര്‍ രവിയുമായി വാക്കേറ്റമുണ്ടാവുകയും അടിക്കുകയുമായിരുന്നു. ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പിന്നീട് പറയുകയും ചെയ്തു.