Actress attack case; police registered case against media.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു പൗലോസിന്റെ പരാതിയിൽ നെടുമ്പാശേരി പോലീസാണ് കേസെടുത്തുത്.അന്വേഷണ സംഘത്തെയും സംസ്ഥാന പോലീസിനെയും ഞെട്ടിച്ചുകൊണ്ടാണ് നടിയെ ആക്രമിച്ച കേസിലെ സാക്ഷിമൊഴികൾ പുറത്തുവന്നത്. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യർ, നടിമാരായ സംയുക്താ വർമ്മ, കാവ്യാ മാധാവൻ, ഗായിക റിമി ടോമി, നടൻ കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ സാക്ഷിമൊഴികളാണ് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടത്.ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ സാക്ഷിമൊഴിയാണ് ആദ്യം പുറത്തുവന്നത്. തൊട്ടുപിന്നാലെ സംയുക്താ വർമ്മ, മുകേഷ്, കാവ്യാ മാധവൻ, റിമി ടോമി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ സാക്ഷിമൊഴികളും വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടെന്ന് തോന്നിക്കുന്ന വിധമായിരുന്നു മിക്കവരുടെയും സാക്ഷിമൊഴികൾ.