Fans Celebrate Mammootty's Dialogue In Masterpiece
മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് കണ്ടിറങ്ങിയവർ പരസ്പരം ചോദിക്കുന്നൊരു കാര്യമുണ്ട്. മമ്മൂട്ടി സിനിമയില്‍ പറഞ്ഞത് പുറത്ത് നടക്കുന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയാണോ? സിനിമയില്‍ മൂന്നോ നാലോ ഇടത്ത് മമ്മൂട്ടി പറയുന്നുണ്ട്, ഐ ഡു റെസ്പെക്ട് വുമണ്‍, ബെറ്റർ യു മൈൻഡ് യുവർ വേർഡ്സ് എന്നാണ്. മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെ വിമർശിച്ച പാർവതിയും മറ്റ് ചിലരും ഇപ്പോഴും സൈബർ ആക്രമണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. വിവാദങ്ങളോട് മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല, അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണമെന്നും ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ' മമ്മുക്ക' എന്ന് വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ജോയ് മാത്യു പറയുന്നു.