'മകളെ പീഡിപ്പിക്കുമെന്ന് പറഞ്ഞു' ISRO ചാരക്കേസിന്റെ യാഥാർഥ്യം | Oneindia Malayalam

Oneindia Malayalam 2017-12-21

Views 8

New Revelations In ISRO Spy Case

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഐഎസ്ആർഒ ചാരക്കേസിൻറെ കനലുകള്‍ വർഷങ്ങള്‍ക്കിപ്പുറവും കെട്ടടങ്ങിയിട്ടില്ല. കെ കരുണാകരൻറെ കാലത്താണ് ഐഎസ്ആർഒ ചാരക്കേസിൻറെ ഉദയം. മാലിദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരെ പോലീസ് പിടികൂടുന്നതോടെയാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ തുടക്കം. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ ഡോ. ശശികുമാറും ഡോ. നമ്പി നാരായണനും ചാരവനിതകളായ മറിയം റഷീദയ്ക്കും ഫൗസിയ ഹസ്സനും ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം. ചാരക്കേസിന്റെ പേരില്‍ നമ്പി നാരായണനും കെ കരുണാകരനും ക്രൂരമായി ക്രൂശിക്കപ്പെട്ടു. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്ത് പോകണ്ടതായി വന്നു. മനോരമ അടക്കമുള്ള പത്രമാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തകള്‍ എഴുതി. കിടപ്പറയിലെ ട്യൂണ മത്സ്യമെന്ന പ്രയോഗമൊന്നും കേരളം മറക്കാറായിട്ടില്ല. ഒടുവില്‍ എരിവും പുളിയും ചേര്‍ത്ത കഥകളെയൊക്കെ തള്ളിക്കളഞ്ഞ് കേസില്‍ കഴമ്പില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഹൈക്കോടതി നമ്പി നാരായണന് 10 ലക്ഷം നഷ്ടപരിഹാരവും അനുവദിച്ചു.

Share This Video


Download

  
Report form
RELATED VIDEOS