Rajnikanth's 2.0 May Release In Saudi Arabia
30 വര്‍ഷത്തിലധികമായി തുടരുന്ന സിനിമാ നിരോധനം സൗദി അറേബ്യ നീക്കിയത് അടുത്തിടെയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയും സൗദിയിലേക്ക് പ്രദര്‍ശനത്തിനെത്താനുള്ള വഴിയൊരുങ്ങിക്കഴിഞ്ഞു. തമിഴ് സിനിയാകും തെന്നിന്ത്യയില്‍ നിന്ന് ആദ്യം സൗദി തിയേറ്ററുകളില്‍ എത്തുക എന്നാണ് വിവരം. അതും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 2.0. എങ്കിലും ചില ആശങ്കകള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. രജനികാന്തിന്റെ അടുത്ത ചിത്രം 2.0 ആണ് തെന്നിന്ത്യന്‍ സിനിമകളില്‍ ആദ്യം സൗദിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി, തെലുങ്ക് ഭാഷകളില്‍കൂടി ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ സിനിമകള്‍ക്ക് സൗദിയില്‍ സെന്‍സര്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്ന് നിര്‍മാതാവ് ക്രിസ്റ്റി സിലുവപ്പന്‍ പ്രതികരിച്ചു. മിക്ക ഇന്ത്യന്‍ സിനിമകളിലും കഥാപാത്രങ്ങള്‍ ഇടപഴകി അഭിനയിക്കുന്ന രംഗങ്ങളുണ്ടാകാറുണ്ട്. ഐറ്റം ഡാന്‍സും കുറവല്ല. ഇത്തരം സിനിമകള്‍ സൗദിയില്‍ റിലീസ് ചെയ്യുന്നതിന് തടസമുണ്ടാകുമോ എന്ന് വ്യക്തമല്ല. ഈ ആശങ്ക സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്കുമുണ്ട്. അത്തരം വിലക്കുകളുണ്ടെങ്കില്‍ ഇന്ത്യന്‍ സിനിമകളുടെ റിലീസ് അനിശ്ചതത്വത്തിലാകും.