El Clasico: Lionel Messi Vs Cristiano Ronaldo
ക്ലാസിക്കുകളുടെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്‍ ക്ലാസികോ വരുന്നൂ. ബദ്ധവൈരികളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മില് ശനിയാഴ്ച ഏറ്റുമുട്ടും. റയല്‍ മാഡ്രിഡിൻറെ തട്ടകമായ സാൻറിയാഗോ ബർണബ്യൂവിലാണ് മത്സരം. രണ്ട് ക്ലബ്ബുകള്‍ തമ്മിലുള്ള പോരോട്ടം എന്നതിലുപരി രണ്ട് സൂപ്പർ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം കൂടിയാകും എല്‍ ക്ലാസികോ. സീസണിന്റെ തുടക്കത്തില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ലോക ഫുട്‌ബോളറും റയല്‍ സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാഴ്‌സയുടെ ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാരസും താളം വീണ്ടെടുത്തത് എല്‍ ക്ലാസിക്കോയെ കൂടുതല്‍ ആവേശകരമാക്കും. ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയലിനെ തുടര്‍ച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് നയിച്ചതിന്റെ ത്രില്ലിലാണ് ക്രിസ്റ്റി. ഫൈനലില്‍ റയലിന്റെ വിജയഗോള്‍ അദ്ദേഹത്തിന്റെ വകയായിരുന്നു. അതേസമയം, ലീഗിലെ അവസാന കളിയില്‍ ഡിപോര്‍ട്ടീവോയെ ബാഴ്‌സ തുരത്തിയപ്പോള്‍ രണ്ടു ഗോളുകളുമായി സുവാറസ് ടീമിന്റെ ഹീറോയായിരുന്നു.
ഇത്തവണത്തെ എല്‍ ക്ലാസികോ ബാഴ്സയെക്കാള്‍ നിർണായകം റയലിനായിരുന്നു.