സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു? | Oneindia Malayalam

Oneindia Malayalam 2017-12-15

Views 163

Sonia Gandhi To Retire From Politics?

രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണി. ഗാന്ധി. കോണ്‍ഗ്രസിനെ 19 വർഷം നയിച്ച ശേഷമാണ് സോണിയ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു എന്ന സൂചന നല്‍കിയത്. കഴിഞ്ഞ മൂന്ന് വർഷമായി രാഹുല്‍ ഗാന്ധി പാർട്ടിയിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ തുടരാൻ കഴിയില്ലെന്നും സോണിയ ഗാന്ധി നേതാക്കളെ അറിയിച്ചു. വിദേശത്ത് ജനിച്ച് കോണ്‍ഗ്രസ് പ്രസിന്റായ എട്ടാമത്തെയാളും ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം ഈ റോളിലെത്തുന്ന ആദ്യത്തെയാളുമാണ് സോണിയ. എന്നാല്‍ മറ്റുള്ള ഏഴു പേരും കോണ്‍ഗ്രസിനെ നയിച്ചത് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തന്നെ രാഹുല്‍ സഹായിച്ചിരുന്നതായി സോണിയ വ്യക്തമാക്കി. ഇനിയെനിക്ക് വലിയ റോളില്ല, അതുകൊണ്ടു തന്നെ വിരമിക്കാനാണ് ആലോചിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ ഇനിയും തുടരാന്‍ താല്‍പ്പര്യമില്ല. സജീവമായി രാഷ്ട്രീയത്തില്‍ തുടരാന്‍ നിലവിലെ സാഹചര്യത്തില്‍ തനിക്കു സാധിക്കില്ലെന്നും സോണി നേതാക്കളെ അറിയിച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS