'സുരഭിയെ കുറിച്ച് പറയുന്നവര്‍ എന്തുകൊണ്ട് മോഹന്‍ലാലിന് വേണ്ടി സംസാരിക്കുന്നില്ല'

Filmibeat Malayalam 2017-12-15

Views 289

Kamal About IFFK Surabhi Lakshmi Controversy

എല്ലാത്തവണയും രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒരു വിവാദമെങ്കിലും ഉണ്ടാകാറുണ്ട്. ഇത്തവണ അത് ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയുടെ പേരിലാണെന്ന് മാത്രം. ദേശീയ പുരസ്‌ക്കാര ജേതാവായിട്ടും, സംസ്ഥാന അവാര്‍ഡ് നേടിയ നടിക്ക് കിട്ടിയ പരിഗണന പോലും നല്‍കിയില്ല എന്നതായിരുന്നു വിവാദ കാരണം. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമലിന് ഈ വിഷയത്തില്‍ ചിലത് കൂടി പറയാനുണ്ട്. ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഡെലിഗേറ്റുകള്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ മറുചോദ്യം ഉയര്‍ത്തിയത്. ദേശീയ പുരസ്‌ക്കാരം നേടിയ സുരഭിയെ ഐഎഫ്എഫ്‌കെ വേദിയില്‍ ആദരിക്കാത്തതിനെ ചോദ്യം ചെയ്യുന്നവര്‍ മറ്റൊരു ദേശീയ പുരസ്‌ക്കാര ജേതാവായ മോഹന്‍ലാലിന് വേണ്ടി വാദിക്കാത്തത് എന്ത് കൊണ്ടാണെന്ന് കമല്‍ ചോദിച്ചു. മോഹന്‍ലാലും ശ്യാം പുഷ്‌കറും സുരഭിയെപ്പോലെ തന്നെ ദേശീയ പുരസ്‌ക്കാരം നേടിയവരാണ്. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ വിളിച്ച് ഒരു റോസാപൂ പോലും കൊടുത്തില്ല എന്ന് നിങ്ങള്‍ ചോദിക്കാത്തതെന്നും കമല്‍ ചോദിച്ചു.

Share This Video


Download

  
Report form
RELATED VIDEOS