Odiyan: Mohanlal is Ready For Anything
ഒടിയനിലെ മോഹൻലാലിൻറെ ഏറ്റവും പുതിയ ലുക്ക് എല്ലാ ആരാധകരെയും അക്ഷരാർഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സിനിമക്ക് വേണ്ടി 18 കിലോ ഭാരമാണ് ലാലേട്ടൻ കുറച്ചിരിക്കുന്നത്. കഥാപാത്രത്തിനായി മീശയെടുത്ത ലാലേട്ടൻറെ ലുക്ക് നിമിഷങ്ങള്‍ക്കുള്ളിലാണ് ഇൻറർനെറ്റ് കീഴടക്കിയത്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ മോഹൻലാലിനെ നാം മീശയില്ലാതെ കണ്ടിട്ടുള്ളൂ. ഏതായാലും ലാലേട്ടൻറെ ഏറ്റവും പുതിയ ലുക്കിന് ഹോളിവുഡ് ചിത്രവുമായി ഒരു ബന്ധമുണ്ട്. ഒക്ടോബറില്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹീറോ സിനിമയായ ജസ്റ്റിസ് ലീഗ് എന്ന സിനിമയില്‍ ഹെന്‍ട്രി കെവില്‍ അവതരിപ്പിച്ച കഥാപാത്രത്തിന് കട്ടിയുള്ള മീശയുള്ള ലുക്കായിരുന്നു. എന്നാല്‍ മീശ കളയാൻ താല്‍പര്യമില്ലാത്ത താരത്തിന് വേണ്ടി മറ്റൊരു മാർഗം സ്വീകരിക്കുകയായിരുന്നു. സൂപ്പര്‍മാന്‍ ലുക്കിന് വേണ്ടി സിജിഐ മാര്‍ഗമായിരുന്നു പരീക്ഷിച്ചിരുന്നത്. അതിന് വേണ്ടി മുടക്കിയത് കോടികളുമായിരുന്നു. അതേ മാര്‍ഗം മോഹന്‍ലാലിന്റെ ഒടിയനിലേക്കും പരീക്ഷിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും താരം അത് ഒഴിവാക്കുകയും ശേഷം മീശ കളയുകയായിരുന്നെന്നുമാണ് സംവിധായകന്‍ പറയുന്നത്.