Rahul Gandhi Against Prime Minister Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അഴിമതി എന്ന വാക്ക് പോലും പറയുന്നത് അവസാനിപ്പിച്ചു എന്നാണ് രാഹുല്‍ പറയുന്നത്. റാഫേല്‍ വിമാന ഇടപാടും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകനെതിരെയുള്ള ആരോപണങ്ങളും പുറത്തായിരുന്നു. ഇതോടെയാണ് മോദി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് നിർത്തിയത് എന്നാണ് രാഹുല്‍ പറയുന്നത്. റോഡ് ഷോക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് ജലമാർഗം മോദി പര്യടനം നടത്തിയത് വലിയ വാർത്തയായിരുന്നു. എന്നാല്‍ യഥാർഥ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു രാഷ്ട്രീയ നാടകമാണിതെന്നാണ് രാഹുല്‍ പറയുന്നത്. ഗുജറാത്തിൽ രണ്ടാ ഘട്ട വോട്ടെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് മോദിക്കെതിരെ രാഹുലിൻറെ വിമർശനം. ടാതെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തിലായിരിക്കും ഇപ്പോൾ മുൻഗണന നൽകുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധൃക്ഷനായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു രാഹുൽ.