അനുഷ്ക- വിരാട് വിവാഹം, ചിലവ് കേട്ടാല്‍ ഞെട്ടും | Oneindia Malayalam

Oneindia Malayalam 2017-12-12

Views 762

Virat- Anushka Marriage Expense

ലോകത്തെ ചെലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് വിരാട് കോലിയും അനുഷ്ക ശർമയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ചെലവഴിക്കാൻ വേണ്ടി തിരഞ്ഞെടുത്തത്. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരമാണ് ഇത്. ഒരു ദിവസത്തേക്ക് 13.5 ലക്ഷം രൂപയാണ് ഇവിടെ താമസത്തിന് ചെലവ്. ഒരാഴ്ചത്തേക്ക് ആകുമ്പോൾ ഇത് 94.83 ലക്ഷം രൂപയാകും. ഒരാഴ്ച താമസിക്കാൻ മാത്രം ഒരു കോടി രൂപ. വേറെ ആര് ചെലവഴിക്കും തങ്ങളുടെ വിവാഹത്തിന് വേണ്ടി ഇത്രയും പണം. വാഹസമയത്ത് വിരാട് കോലിയും അനുഷ്ക ശർമയും ധരിച്ച വസ്ത്രങ്ങളും മറ്റ് ആർഭാടങ്ങളും കൂടി നോക്കിയാൽ ഇതിനും എത്രയോ മുകളിൽപ്പോകും വിവാഹച്ചെലവുകൾ. ഇതിന് മാത്രം ആസ്തി താരദന്പതികൾക്കുണ്ട് എന്നത് വേറെ കാര്യം. ബോളിവുഡ് റാണിയായ അനുഷ്ക ശർമയുടെ ആസ്തി 220 കോടി വരുമെന്നാണ് കണക്കുകൾ. വിരാട് കോലിയാണോ പിന്നെ മോശം, 382 കോടി രൂപയാണ് നിലവിൽ വിരാട് കോലിയുടെ ആസ്തി. കളിച്ചും അഭിനയിച്ചും പരസ്യം ചെയ്തു വിരുഷ്ക ബ്രാൻഡിന്റെ ആസ്തി ഇനിയും മുകളിലേക്ക് തന്നെ പോകും.

Share This Video


Download

  
Report form
RELATED VIDEOS