ഗുജറാത്ത്: പാകിസ്താൻ ഇടപെടല്‍ ആരോപിച്ച് മോദി | Oneindia Malayalam

Oneindia Malayalam 2017-12-11

Views 64

PM Narendra Modi Accuses Pakistan Of Interfering in Gujarat Polls

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻറെ രണ്ടാംഘട്ട പ്രചാരണത്തിൻറെ തിരക്കിലാണ് രാഷ്ട്രീയ പാർട്ടികള്‍. പ്രചാരണപരിപാടികള്‍ക്കിടെ പാകിസ്താൻ കാർഡ് ഇറക്കി ജയിച്ചുകയറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതായി റിപ്പോർട്ട്. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് മത്സരമാണ് സംസ്ഥാനത്ത് കാഴ്ചവെക്കുന്നത്. ഇത് സംബന്ധിച്ച സർവേ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായ ആരോപണവുമായി മോദി രംഗത്തുവന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടുവെന്നാണ് മോദിയുടെ ആരോപണം. പാക് പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നും മോദി ആരോപിച്ചു. നേരത്തെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.പാക് ആര്‍മി മുന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ദാര്‍ അഷ്റഫ് റഫീഖ് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് മോദി കോണ്‍ഗ്രസിനോട് മോദി വിശദീകരണം ആവശ്യപ്പെട്ടു. മണിശങ്കര്‍ അയ്യര്‍ തന്നെ നീച് എന്ന് വിശേഷിപ്പിച്ചത് പാക് ബന്ധത്തിന് പിന്നാലെയാണെന്നാണ് മോദിയുടെ വാദം.

Share This Video


Download

  
Report form