Aadu 2 Official Video Song Gets Good Response
മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ആട് ഒരു ഭീകരജീവിയാണ്. ജയസൂര്യ നായകനായി എത്തിയ ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം പ്രേക്ഷക മനസില്‍ ഇടം നേടി. ടൊറന്റിലും ഡിവിഡിയിലും ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. അത് തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസിന് പ്രചോദനമായത്. പ്രേക്ഷകര്‍ക്കായി ചിത്രത്തില്‍ നിറയെ സസ്‌പെന്‍സുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മിഥുന്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങിയത്. ചങ്ങാതി നന്നായാല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് യൂട്യൂബില്‍ ലഭിക്കുന്നത്. 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ മൂന്നര ലക്ഷത്തിലധികം പേര്‍ സോംഗ് കണ്ട് കഴിഞ്ഞു.