First Phase Of Gujarat Assembly Election Starts
ചൂടേറിയ പരസ്യ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത്പോളിങ് ബൂത്തിലേക്ക്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന പോരാട്ടം. അതിനിടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014 ലെ സംവരണ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെയ്പില്‍ മരിച്ച യുവാക്കളെക്കുറിച്ച് ഓര്‍മിപ്പിച്ച് ബിജെപി അനുകൂല വോട്ടുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പോസ്റ്റര്‍. വെള്ളിയാഴ്ചയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പാട്ടീദാറുകളുടെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററില്‍ ബിജെപിയുടെ ക്രൂരതകളെക്കുറിച്ച് മറക്കരുതെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.പാട്ടീദാര്‍ സമുദായത്തിനിടയിലെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഫെബ്രുവരിയ്ക്ക് ശേഷം 250 ഓളം റാലികളെയാണ് പാട്ടീദാര്‍ പ്രക്ഷോഭത്തിന്‍റെ സൂത്രധാരനും പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനറുമായ ഹര്‍ദിക് അഭിസംബോധന ചെയ്തത്.