Rajasthan 'Love Jihad' Murder: Video Was Made By 14 year old
രാജ്യത്തെ ആകമാനം ഞെട്ടിച്ചുകൊണ്ടാണ് ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തിക്കുന്നതിൻറെ വീഡിയോയും ചിത്രങ്ങളും ഒക്കെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അഫ്രാസുല്‍ എന്ന നിഷ്‌കളങ്കനായ മനുഷ്യനെ കൊലപാതകത്തിനായി തിരഞ്ഞെടുത്തത് അയാല്‍ മുസ്ലീം ആയതുകൊണ്ട് മാത്രം ആണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.ശംഭു ലാല്‍ റെയ്ഗര്‍ എന്ന 38 കാരന്‍ ആണ് അഫ്രാസുല്ലിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഐസിസ് ക്രൂരതകളേക്കാള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കൊലപാതകം.
എന്നാല്‍ അതിലേറെ ഞെട്ടിപ്പിക്കുന്നതാണ് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആര് എന്ന ചോദ്യത്തിന്റെ ഉത്തരം. വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയായിരുന്നു അത് ഒരു മനക്ലേശവും ഇല്ലാതെ പകര്‍ത്തിയത്. കൊല്ലപ്പെട്ട അഫ്രാസുല്‍ ഒരു നിഷ്‌കളങ്കനായ മനുഷ്യന്‍ ആയിരുന്നു. ജീവിക്കാന്‍ വേണ്ടി പശ്ചിമ ബംഗാളില്‍ നിന്ന് രാജസ്ഥാനില്‍ എത്തിയ ആള്‍. ഇസ്ലാം മത വിശ്വാസി ആയിപ്പോയി എന്നത് മാത്രമായിരുന്നു അയാളെ കൊലപ്പെടുത്താനുള്ള കാരണം എന്നാണ് പോലീസ് പറയുന്നത്.