New UAE Work Permit Regulations Go Into Effect
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനവുമായി യുഎഇ. പ്രവാസി തൊഴിലാളികള്‍ക്കുള്ള വർക്ക് പെർമിറ്റ് ഫീസിലാണ് വൻ വർധന. സ്വദേശികള്‍ക്കും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവർക്കും ഇളവുണ്ട്. വിദേശികളെ ജോലിക്കെടുക്കുന്നതില്‍ നിന്ന് സ്വകാര്യ കമ്പനികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം. കമ്പനികളെ മൂന്നായി തരംതിരിക്കുക കൂടി ചെയ്തിട്ടുണ്ട്. വിദേശികളെ ഒഴിവാക്കി യുഎഇ പൗരന്മാരെയും അറബികളെയും നിയമിക്കുന്നത് പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ ശക്തമായ നടപടികള്‍ വരുമെന്നാണ് സൂചനകള്‍. ജീവനക്കാര മാറ്റുന്നതിനും നിരക്കുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്.സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയിട്ടില്ല. ജീവനക്കാരുടെ എണ്ണവും വൈദഗ്ധ്യവും പരിശോധിച്ചാണ് എ, ബി, സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.