വാക്സിനേഷൻ: മലപ്പുറത്തെ പ്രചാരണങ്ങളുടെ സത്യം എന്ത്?

Oneindia Malayalam 2017-12-04

Views 137

Measles Rubella Vaccination: Doctor's Facebook Post Goes Viral

മീസെല്‍സ്, റൂബെല്ല വാക്സിനേഷനെതിരെ വ്യാപകമായ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ഘട്ടത്തില്‍ നടന്നത്. പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍. മലപ്പുറം എന്തുകൊണ്ടാണ് വാക്സിനേഷനോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത്? ഡോ ജി ആർ സന്തോഷ്കുമാറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ് ഇപ്പോള്‍. ഇതിന് പിന്നില്‍ ദുരൂഹ ഉദ്ദേശമുള്ള ചില സംഘമാളുകളാണ് എന്നാണ് ഡോക്ടർ പറയുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാർട്ടികള്‍ എന്തുകൊണ്ട് മൌനം പാലിക്കുന്നു എന്നും അദ്ദേഹം ചോദിക്കുന്നു. മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തനം പലരും കരുതുന്നത് പോലെ ലളിതമായ വിഷയമല്ല. അത് പ്രകടമായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ്. വാക്‌സിന്‍-വാക്‌സിനേഷന്‍ എന്നിവക്കെതിരായി ഒരക്ഷരവും മിണ്ടാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഇതെഴുതുന്നതന്നും സന്തോഷ് കുമാര്‍ പറയുന്നു.പക്ഷെ, മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധപ്രവര്‍ത്തനം ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണെന്ന് നാമറിയണം. ഒട്ടും മര്യാദയില്ലാത്തതും വികൃതവുമായ ഒരു 'രാഷ്ട്രീയ പ്രവര്‍ത്തന'മാണത്. അതിനു ശാസ്ത്രവുമായോ വാക്‌സിനേഷന്‍ എന്ന പ്രക്രിയയുടെ പിന്നിലെ യുക്തിയുമായോ ഒരു ബന്ധവുമില്ല. ഇതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS