ആധാർ-ഇൻഷുറൻസ് പോളിസി ബന്ധിപ്പിക്കല്‍ സത്യം ഇതാണ് | Oneindia Malayalam

Oneindia Malayalam 2017-12-04

Views 193

Beware! No SMS Based on Aadhar-LIC Policy Linking Launched Yet

ആധാറും ഇൻഷുറൻസ് പോളിസിയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എസ്എംഎസ് വഴി ആധാറും ഇൻഷുറൻസ് പോളിസിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് എല്‍ഐസി പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് സംബന്ധിച്ച മെസേജുകള്‍ പടരുന്ന സാഹചര്യത്തിലാണ് എല്‍ഐസി വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. എല്‍ഐസി പോളിസി ഉടമകളോട് ആധാറും പോളിസികളും തമ്മില്‍ ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മെസേജ്. എല്‍ഐസിയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ചുള്ള മെസേജില്‍ എസ്എംഎസ് വഴി ആധാറും പോളിസിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടി ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഇത് വ്യാജ മെസേജാണെന്ന് ചൂണ്ടിക്കാണിച്ചാണ് എല്‍ഐസി രംഗത്തെത്തിയിട്ടുള്ളത്. എല്‍ഐസി ഇത്തരത്തിലുള്ള ഒരു മെസേജ് തയ്യാറാക്കുകയോ അയക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു. എസ്എംഎസ് വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ ബന്ധിപ്പിക്കുന്നതിനുള്ള ​സംവിധാനം ആരംഭിക്കുമെന്നും എല്‍ഐസി വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS