ഖുറ്ആന് പഠന സീരീസ് 47(മലയാളം) സൂറത് അല് ബഖറ 54
സഹോദരന്മാരെ സഹോദരികളെ, ദിവസം 20-30 മിനിട്ട്
ഖുറ്ആന് & ഹദീസ് പഠനത്തിനായി ചെലവഴിക്കൂ ഇപ്പോള്
മലയാളത്തിലും പഠിക്കാം.---السلام عليكم ورحمة الله وبركاته ا لحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن اتبع هداه ، أما بعد :بسم الله الرحمن الرحيمഇവിടെ തഫ്സീറ് ഇബ്നു കസീറിലെ വിശദീകരണം
അടിസ്ഥാനമാക്കി ചെറിയ ഒരു വിവരണമാണ് നല്കുന്നത്
وَإِذْ قَالَ مُوسَى لِقَوْمِهِ يَا قَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُمْ بِاتِّخَاذِكُمُ الْعِجْلَ فَتُوبُواْ إِلَى بَارِئِكُمْ فَاقْتُلُواْ أَنفُسَكُمْ ذَلِكُمْ خَيْرٌ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ إِنَّهُ هُوَ التَّوَّابُ الرَّحِيمُ-----എന്‍റെസമുദായമേ, കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ( പ്രായശ്ചിത്തമായി ) നിങ്ങള്‍ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്‍റെഅടുക്കല്‍ അതാണ് നിങ്ങള്‍ക്ക് ഗുണകരം എന്ന് മൂസാ തന്‍റെജനതയോട് പറഞ്ഞ സന്ദര്‍ഭവും ( ഓര്‍മിക്കുക ). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.----http://quranmalayalam.com/quran/malar/02.htm
ഇസ്രായേല്‍ജനം സ്വര്‍ണ്ണക്കാളക്കുട്ടിയെ നിര്‍മ്മിച്ച സംഭവം ചൂണ്ടിക്കാണിക്കുന്നത്, വിളിച്ച ദൈവത്തോട് ഇസ്രായേല്‍ കാണിച്ച അവിശ്വസ്തതയാണ്. ദൈവം തന്‍റെ ജനത്തെ സനേഹിക്കുകയും, അവരെ അടിമത്വത്തില്‍നിന്നും മോചിക്കുകയും ചെയ്തു. അവിടുന്ന് അവരെ അത്ഭുതകരമായി ചെങ്കടല്‍ കടത്തി. മരുഭൂമിയില്‍ വലഞ്ഞപ്പോള്‍ ഭക്ഷിക്കാന്‍ മന്നയും കാടപ്പക്ഷികളും നല്കി. ദാഹിച്ചലഞ്ഞപ്പോള്‍ പാറയില്‍നിന്നും ജലമൊഴുക്കി കുടിക്കാന്‍ നല്കി. എന്നിട്ടും ഇസ്രായേല്‍ കാണിച്ചത് നന്ദിഹീനതയാണ്.