UP Civic Polls 2017; BJP Sweeps Mayoral Race
ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. 16 മുനിസിപ്പൽ കോർപ്പറേഷനുകളിൽ 14 എണ്ണത്തിലും ബിജെപിയാണ് മുന്നിൽ. ഗോരഖ്പൂർ, ലഖ്നൗ, മൊറാദാബാദ്, ഗാസിയാബാദ്, ആഗ്ര, അയോദ്ധ്യ, ഫൈസാബാദ് തുടങ്ങിയ കോർപ്പറേഷനുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം നടത്തുന്നത്. പ്രതിപക്ഷ കക്ഷികളായ ബിഎസ്പിയ്ക്കും കോൺഗ്രസിനും പ്രതീക്ഷിച്ചത്ര മുന്നേറ്റം നടത്താനായില്ല. ബിഎസ്പിയുടെ പ്രകടനം രണ്ട് കോർപ്പറേഷനുകളിൽ ഒതുങ്ങിപ്പോയി. യോഗി സർക്കാർ അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലായാണ് കണക്കാക്കപ്പെടുന്നത്. സമാജ് വാദി പാർട്ടിക്കാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടത്. ഒരിടത്തുപോലും സമാജ് വാദി പാർട്ടിക്ക് മുന്നേറ്റം നടത്താനായില്ല. ഉത്തർപ്രദേശിലെ 16 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും, 198 മുനിസിപ്പൽ കൗണ്‍സിലുകളിലേക്കും, 428 പഞ്ചായത്തുകളിലേക്കും മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.