കാണാതായത് നൂറിലധികം മത്സ്യത്തൊഴിലാളികളെ, പ്രതിഷേധം കത്തുന്നു | Oneindia Malayalam

Oneindia Malayalam 2017-12-01

Views 33

Ockhi Cyclone; More Than 100 Fishermen Missing In Kerala

കടലില്‍ പോയ 100ലേറെ ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍. കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കടലില്‍ ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. പൂന്തുറയില്‍ നിന്നും മല്‍സ്യബന്ധനത്തിനായി പോയ നൂറോളം മല്‍സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. 13 പേര്‍ ഇതിനകം തിരിച്ചെത്തിക്കഴിഞ്ഞു. ശേഷിക്കുന്ന മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കായി നാവിക സേനയും വ്യോമസേനയും ചേര്‍ന്നു തിരച്ചില്‍ നടത്തുകയാണ്. കൊല്ലത്ത് അഞ്ചുപേരും വിഴിഞ്ഞത്ത് അഞ്ചു പേരും തിരിച്ചെത്തി തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ കാണാതായത്. വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി.

Share This Video


Download

  
Report form