Mammootty Remembers Abi
മിമിക്രി കലാകാരനായാണ് അബി പ്രേക്ഷകരിലേക്കെത്തുന്നത്. പല സിനിമകളിലും അഭിനയിച്ചെങ്കിലും മിമിക്രിയാണ് അബിക്ക് ഐഡന്‍റിറ്റി നല്‍കുന്നത്. ഇന്ന് അബിയുടെ വിയോഗവുമായി ബന്ധപ്പെട്ട് മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ഫേസ്ബുക്കിലൂടെ അബിയെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും എന്നുമാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടി ചിത്രങ്ങളില്‍ ഡ്യൂപ്പിനെ ആവശ്യമായി വരുമ്പോഴും മറ്റും മമ്മൂട്ടിയുടെ ഇരട്ട കഥപാത്രങ്ങള്‍ക്ക് വേഷം കൊടുക്കുന്നതും അബിയായിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമയിലെ പല താരങ്ങളും അബിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. മിമിക്രിയുടെ രാജാവായ അബി ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്.